കൊതുകിനായി 12 കോടി ബജറ്റിൽ മാറ്റി വെച്ചു കൊച്ചി നഗരസഭ

കൊച്ചി: കൊതുക് ശല്യം രൂക്ഷമാകുന്ന കൊച്ചിയെ രക്ഷിക്കാൻ പുത്തൻ പദ്ധതികളുമായി കോർപറേഷൻ. 12 കോടി രൂപയാണ് കൊതുകിനെ തുരത്താനായി കൊച്ചി കോർപ്പറേഷൻ വകയിരുത്തിയിരിക്കുന്നത്. ബഡ്‌ജറ്റ് പ്രഖ്യാപനത്തിലാണ് കോർപറേഷന്റെ ഈ പ്രഖ്യാപനം.ഇത്രയും തുക എന്ത് പദ്ധതിക്കായാണ് വിനിയോഗിക്കുന്നതെന്ന് ആദ്യം ബഡ്‌ജറ്റ് പ്രസംഗത്തിൽ മേയർ വ്യക്തമാക്കിയില്ല. തുടർന്ന് പ്രസംഗത്തിന് ശേഷം മേയർ പദ്ധതി വിശദീകരിക്കുകയായിരുന്നു.ഇതുവരെ ചെയ്തതായിരുന്നില്ല യഥാർത്ഥ കൊതുക് നിർമാർജന വഴിയെന്ന് മേയർ പറഞ്ഞു. കാനകളിൽ നിന്നും അല്ലാതെയും വരുന്ന കൊതുകിനെ തുരത്താൻ നൂതന വഴികൾ ബജറ്റിലുണ്ടെന്നും മേയർ വ്യക്തമാക്കി. 1059 കോടി രൂപയുടെ ബഡ്‌ജറ്റിൽ കൊതുകുനിർമാർജനം ഉൾപ്പടെ 200 ഓളം പദ്ധതികളാണ് പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.