സഹോദരന് വന്ന നിയമന ഉത്തരവുമായി ആള്‍മാറാട്ടം, 24 വര്‍ഷം അധ്യാപകനായി: മികച്ച അധ്യാപകനുള്ള അവാർഡും വാങ്ങി

മൈസൂരു: ആൾമാറാട്ടം നടത്തി 24 വർഷം സർക്കാർ സ്കൂൾ അധ്യാപകനായി ജോലിചെയ്തയാൾ കർണാടക പോലീസിന്റെ പിടിയിലായി. മൈസൂരുജില്ലയിലെ കെ.ആർ. നഗറിലെ ഹെബ്ബാൾ ഗ്രാമനിവാസിയായ ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്. മരണപ്പെട്ട സഹോദരന്റെ പേരിലുള്ള നിയമന ഉത്തരവുമായാണ് ഇയാൾ അധ്യാപകനായി ജോലിചെയ്തത്. വർഷങ്ങളോളം തന്റെ തട്ടിപ്പ് മറച്ചുവെച്ച ലക്ഷ്മണ ഗൗഡ മികച്ച അധ്യാപകനുള്ള അവാർഡും നേടി.

വിവിധ സ്കൂളുകളിൽ പ്രവർത്തിച്ചിട്ടും പ്രതിയുടെ ആൾമാറാട്ടം മനസ്സിലാക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഏറ്റവുമൊടുവിൽ, ഹുൻസൂരിനു സമീപത്തെ കട്ടെമാലലവാഡി ഹയർ പ്രൈമറി സ്കൂളിലാണ് ഇയാൾ അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. 24 വർഷം മുമ്പ്, ഇയാളുടെ മൂത്തസഹോദരൻ ലോകേഷ് ഗൗഡയ്ക്ക് സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലിലഭിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.