ശരീരത്തിലാകെ എട്ടു ടാറ്റു കുത്തിയിട്ടുണ്ട്; ക്യാമറയ്ക്ക് മുന്നിൽ അതൊന്നും കാണാത്തതിന്റെ രഹസ്യം ഇതാണ്
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ടാറ്റു ചെയ്ത താരം താനായിരിക്കുമെന്ന് ലെന. ശരീരത്തിലാകെ എട്ടു ടാറ്റുകളുണ്ടെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ മേക്കപ്പിലൂടെ അത് മറയ്ക്കാറുണ്ടെന്നും .’എനിക്ക് ടാറ്റൂസ് ഉണ്ടെന്ന് പലർക്കും അറിയില്ല. അഭിനയിക്കുമ്പോൾ ആരും ടാറ്റു കാണാറില്ല. ടാറ്റു ചെയ്തത് എങ്ങനെ മറയ്ക്കണമെന്നറിയാതെ മേക്കപ്പ് ഇട്ട് കഷ്ടപ്പെടുന്നവർക്കൊക്കെ പരിഹാരം പറഞ്ഞുകൊടുക്കാറുണ്ട്. മേക്കപ്പ് ടെക്നിക്കിലൂടെ അത് മറയ്ക്കാൻ കഴിയും. ശരീരത്തിലാകെ എട്ടു ടാറ്റുകളുണ്ട്. കൈയിൽ മാത്രം അഞ്ച്. എന്റെ ഇടതുകൈ ടാറ്റു ആഘോഷത്തിനു വഴി മാറ്റി. അഹം ബ്രഹ്മാസ്മി എന്ന് സംസ്കൃതത്തിൽ ആദ്യം പച്ചകുത്തി. ഞാൻ ബ്രഹ്മം ആകുന്നു എന്നു അർത്ഥം. പിന്നെ ബ്രഹ് മൈവ അഹം എന്നും. ബ്രഹ്മം തന്നെയാണ് ഞാൻ എന്നു അർത്ഥം. എന്റെ ജീവിതയാത്രയെ ടാറ്റുവിലൂടെ അടയാളപ്പെടുത്തുന്ന ഒരു ചിത്രശലഭവുമുണ്ട്. എല്ലാം കൂടി കോർത്തിണക്കുമ്പോൾ അർത്ഥം ഉണ്ടാവും. എനിക്ക് ഡയറി എഴുത്തു പോലെയാണ് ടാറ്റൂ കുത്തുന്നത്. ചിത്രങ്ങളുടെ ഡയറി. ”