കോഴിക്കോട്: കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച ലഹരിവസ്തുക്കളാണ് പിടികൂടിയത്. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് വിലപിടിപ്പുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. ഹാഷിഷ് ഓയിൽ, കൊക്കൈയിൻ, ലഹരി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. 83 എൽ.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യ്തു.