കീവ് വളഞ്ഞു ; സർക്കാരിനെ പുറത്താക്കാൻ ഉക്രയ്ൻ സെെന്യത്തോട് പുടിൻ

കീവ്‌
റഷ്യൻ സൈനികമുന്നേറ്റത്തില്‍ പതറി ഉക്രയ്‌ൻ തലസ്ഥാനം കീവ്‌. വെള്ളിയാഴ്ച വൈകിട്ടായതോടെ റഷ്യൻ പട്ടാളം കീവ്‌ വളഞ്ഞു. നഗരം ശക്തമായി പ്രതിരോധിക്കുകയാണെന്ന്‌ മേയർ അവകാശപ്പെട്ടെങ്കിലും തന്ത്രപ്രധാന വിമാനത്താവളം ഹൊസ്തോമെൽ റഷ്യ കീഴടക്കി. പട്ടാളം പാർലമെന്റിന്റെ അടുത്ത്‌ എത്തിയതോടെ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി സുരക്ഷിത ബങ്കറിലേക്ക്‌ മാറിയതായി വാർത്തകൾ പുറത്തുവന്നു. ഉക്രയ്‌ൻ ഭരണത്തെ അട്ടിമറിക്കാൻ പുടിൻ സൈന്യത്തോട് നിര്‍ദേശം നൽകിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ താൻ കീവിൽ തന്നെയുണ്ടെന്ന് സെലൻസ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു.

© 2024 Live Kerala News. All Rights Reserved.