ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കാനുള്ളതിനാല്‍ വാദം തുടരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ണാടക സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.