തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കുറയുന്നുവെന്നും സാമ്പത്തിക പ്രതിസിന്ധിയുടെ സമയത്ത് കേന്ദ്രത്തിന് സഹായിക്കാന്‍ ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കര്‍ഷക പ്രശ്നങ്ങള്‍ക്ക് കേന്ദ്രം പരിഹാരം കാണണം. ഫെഡറലിസം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. ചെലവ് കൂടിയിട്ടും കേന്ദ്രം കേന്ദ്ര വിഹിതം കൂട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദമാണ്. വേഗതയും സൗകര്യവും വര്‍ധിക്കും. കൂടാതെ തൊഴിലും സൃഷ്ടിക്കും. ഇതിന് കേന്ദ്രത്തിന്റെ അനുമതി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസന സൂചികകളില്‍ കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറവ് ഉള്ള സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍ പറഞ്ഞു.