ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ പോക്കോ M4 പ്രൊ പുറത്തിറക്കി

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇതാ അവതരിപ്പിച്ചിരിക്കുന്നു .Poco M4 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ വില തന്നെയാണ് .നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി ഫോൺ ആണ് Poco M4 Pro 5G എന്ന ഫോണുകൾ .ഈ Poco M4 Pro 5G ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

POCO M4 PRO 5G സവിശേഷതകൾ ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ Poco M4 Pro 5G ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14999 രൂപയും ,6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 18999 രൂപയും ആണ് വില വരുന്നത് .

© 2024 Live Kerala News. All Rights Reserved.