ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാമതെത്തിയ കശ്മീരി വിദ്യാർത്ഥി അറൂസ പർവൈസ് മുസ്ലീമായിട്ടും ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയായി.
കശ്മീർ ഒബ്സർവറിന് നൽകിയ അഭിമുഖത്തിൽ അറൂസ പറഞ്ഞു, “ഈ അഭിപ്രായങ്ങൾ എനിക്ക് പ്രശ്നമല്ല, പക്ഷേ അവ എന്റെ മാതാപിതാക്കളെ ബാധിച്ചു. ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ മതത്തിലുള്ള വിശ്വാസത്തെ നിർവചിക്കുന്നില്ല. ഒരുപക്ഷേ, അവർ (അധിക്ഷേപകർ) ചെയ്യുന്നതിനേക്കാൾ ഞാൻ അല്ലാഹുവിനെ സ്നേഹിക്കുന്നു. ഹിജാബ് കൊണ്ടല്ല ഹൃദയം കൊണ്ട് ഞാൻ മുസ്ലിമാണ്.