കറാച്ചി : പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ചിത്രീകരിക്കുന്ന പോലെയുള്ള അവസ്ഥയല്ല ചൈനയിലെ ഷിന്‍ജിയാംഗ് ഉയിഗുര്‍ സ്വയംഭരണ പ്രദേശത്തുള്ളതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പരാമര്‍ശം. ഷിന്‍ജിയാംഗുമായി ബന്ധപ്പെട്ട ചൈനീസ് നയത്തെ ഇമ്രാന്‍ ഖാന്‍ നേരത്തെ പിന്തുണച്ചിരുന്നു.
ഷിന്‍ജിയാംഗിലെ ഉയിഗുര്‍ മുസ്ലിം വംശജര്‍ക്കെതിരെ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാമ്ബത്തികവും നയതന്ത്രപരവുമായ പിന്തുണയ്ക്ക് പാകിസ്ഥാന്‍ ചൈനയെ ഇപ്പോള്‍ വലിയോ തോതില്‍ ആശ്രയിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തായ്വാന്‍, സൗത്ത് ചൈനാ കടല്‍, ഹോങ്കോങ്ങ്, ടിബറ്റ് എന്നിവിടങ്ങളിലും ചൈന നടത്തിവരുന്ന കടന്നുകയറ്റങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.