വിദ്യാകിരണം പദ്ധതിയിൽ 53 സ്‌കൂളുകൾ കൂടി; മുഖ്യമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം> നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വിഎച്ച്എസ്‌സിയിൽ രാവിലെ 11. 30നാണ്‌ ഉദ്‌ഘാടനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മറ്റ്‌ സ്‌കൂളുകളുടെ ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലുടെ നടത്തും.

കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്‌.

© 2023 Live Kerala News. All Rights Reserved.