ബാബുവിനെ രക്ഷിച്ചു , സൈനികർക്കൊപ്പം മുകളിലേക്ക്‌ കയറുന്നു.

കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപോയ ബാബുവിനെ സൈന്യം രക്ഷാകരങ്ങളിലേക്കുയർത്തി . വെള്ളവും ഭക്ഷണവും നൽകിയശേഷം സുരക്ഷാബെൽറ്റ്‌ ഘടിപ്പിച്ച്‌ ബാബുവിനെ മലയുടെ മുകളിലേക്ക്‌ കൊണ്ടുവരികയാണിപ്പോൾ . കാലിൽ ചെറിയ മുറിവുണ്ടെങ്കിലും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ബാബുവിനില്ല. ദൗത്യ സംഘത്തിലെ ബാല എന്ന സൈനികനാണ്‌ ബാബുവിന്റെ അടുത്തെത്തിയത്‌. പാറയിടുക്കിൽവീണ്‌ 43 മണിക്കുറിന്‌ ശേഷമാണ്‌ രക്ഷപ്പെടുത്താനായത്‌. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ്‌ ഈ മണിക്കൂറുകളിൽ നടന്നത്‌. മലമുകളിലെത്തിച്ചശേഷം ഹെലികോപ്‌റ്ററിൽ താഴേക്ക്‌ കൊണ്ടുവരും.

രാവിലെ എട്ടുമണിയോടെ രക്ഷാസംഘം ഏകദേശം ബാബുനിനടത്ത്‌ എത്തിയിരുന്നു. ബാബുവുമായി സംസാരിച്ചു . കരസേനയുടെ പരിചയസമ്പന്നരായ പർവ്വതാരോഹകരാണ്‌ സംഘത്തിലുള്ളത്‌. പുലർച്ചെ തന്നെ സംഘം മലകയറിതുടങ്ങിയിരുന്നു. ലഫ്‌റ്റനൻറ്‌ കേണൽ ഹേമന്ദ്‌ രാജിന്റെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനം. കരസേനയുടെ രണ്ട്‌ യൂണിറ്റുകളാണ്‌ രക്ഷാപ്രവർത്തനത്തിനുള്ളത്‌.

© 2024 Live Kerala News. All Rights Reserved.