യുപിയില്‍ ബിജെപി മുന്‍ വര്‍ഷത്തേതിന് സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി മുന്‍ വര്‍ഷത്തേതിന് സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പശ്ചിമ ഉത്തര്‍ പ്രദേശുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ പ്രകടന പത്രിക ഉള്‍പ്പെടെ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

പശ്ചിമ യുപിയില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും വോട്ടുകള്‍ ഭിന്നിക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അവര്‍ പകല്‍ സ്വപ്‌നം കാണുകയാണ്. ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന വിഷയങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫെബ്രുവരി 10 ന് വോട്ടെടുപ്പ് നടക്കുന്ന റാംപൂര്‍, ബാദുന്‍, സംബാല്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചത്.

© 2022 Live Kerala News. All Rights Reserved.