പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനത്തിയ കരസേനാസംഘം ബാബുവിനരികിലെത്തി. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മലകയറിയത്. ഇന്നലെ രാത്രി മലകയറിയ പ്രത്യേക ദൗത്യസംഘമാണ് പുലര്‍ച്ചയോടെ ബാബുവിനരികിലെത്തിയത്.
ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനുള്ള ശ്രമം തുടരുന്നു. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു. വൈകാതെ ബാബുവിനെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ. മലയുടെ ഏറ്റവും മുകളില്‍ സൈന്യമെത്തി.