തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി എംഡി എ കെ ഷാജി

കൊച്ചി: ആത്മാര്‍ഥ സേവനത്തിന് തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി ചെയര്‍മാനും എംഡിയുമായ എ കെ ഷാജി. അരക്കോടിയിലധികം വിലവരുന്ന ബെന്‍സ് കാര്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിക്കൊണ്ടാണ് എകെ ഷാജി അനീഷ് രാധാകൃഷ്ണനെന്ന വിശ്വസ്തനായ തൊഴിലാളിയെ അമ്പരപ്പിച്ചിരിക്കുന്നത്.

പതിനാറ് വര്‍ഷം മുമ്പ് മൈജി എന്ന സംരംഭം ആരംഭിച്ച കാലം മുതലേ ഒരു തൊഴിലാളിയെന്ന നിലയില്‍ അനീഷ് രാധാകൃഷ്ണന്‍ എന്ന വ്യക്തിയുമുണ്ടായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷമായി വിശ്വസ്തനായി ഒപ്പവുമുണ്ട്.

മൈജിയിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറാണ് അനീഷ് രാധാകൃഷ്ണന്‍. മൈജിയുടെ വളര്‍ച്ചക്കനുസരിച്ച് പ്രൊഫഷനലുകളുടെ കുത്തൊഴുക്കില്‍ താന്‍ യോഗ്യത കൊണ്ട് വളരുന്നില്ലായെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തനിക്ക് പകരം കൂടുതല്‍ ബിരുദങ്ങളുള്ള മറ്റ് പ്രൊഫഷനലുകളെ നിയമിക്കാന്‍ ആവശ്യപ്പെടുകയും തന്നെ പോകാന്‍ അനുവദിക്കണമെന്ന് പറയുകയും ചെയ്ത ആളാണ് അനീഷ് രാധാകൃഷ്ണന്‍

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602