തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കെ-റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെ-റെയിൽ അറിയിച്ചു. സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ-റെയിൽ വ്യക്തമാക്കുന്നുണ്ട്.
റെയിൽവേയുടെ സ്ഥലത്ത് കെ-റെയിലിന്റെ സർവേക്കല്ലുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നും റെയിൽവേയുടെ എത്രത്തോളം ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നുള്ള വിശദീകരണവും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതിനു ശേഷം ഭൂമി ഏറ്റെടുക്കലിന് കേന്ദ്രം കോടതിയിൽ എതിർപ്പും അറിയിച്ചിട്ടുണ്ട്.