സമാജ്‌വാദി പാർട്ടിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങള്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നോ എന്ന് ചോദിച്ചപ്പോള്‍ ഖബര്‍സ്ഥാന് ചുറ്റുമതില്‍ കെട്ടിയെന്നാണ് ഒരു എസ്.പി നേതാവ് പറഞ്ഞതെന്നും എന്നാല്‍ വോട്ടും ഖബര്‍സ്ഥാനില്‍ നിന്നെടുത്തോളൂ എന്നാണ് അവരോട് പറയാനുള്ളതെന്നും ആദിത്യനാഥ് പറഞ്ഞു. അലിഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാം നിങ്ങള്‍ എന്തെങ്കിലും കൊണ്ടുവന്നോ എന്ന് ഞാന്‍ ഒരു എസ്.പി നേതാവിനോട് ചോദിച്ചു. ഞങ്ങള്‍ ഖബര്‍സ്ഥാന് ചുറ്റുമതില്‍ നിര്‍മിച്ചെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഖബര്‍സ്ഥാനില്‍ നിന്ന് മാത്രം വോട്ട് പിടിക്കാനാണ് ഇന്ന് അവരോട് പറയാനുള്ളത്”-യോഗി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.