നീ തോല്‍ക്കേണ്ടത് രണ്ട് പാര്‍ട്ടിക്കാരുടെയും ആവശ്യം; പിന്നെ ലൈഫ് കേസ്;സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി അനില്‍ അക്കരെ

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എം. ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ
പ്രതികരണവുമായി മുന്‍ എം.എല്‍.എ അനില്‍ അക്കരെ. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ വന്ന ഒരു സുഹൃത്തിന്റെ വാക്കുകള്‍ പങ്കുവെച്ചാണ് അനില്‍ അക്കരെയുടെ പ്രതികരണം.

അനില്‍ അക്കരെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘നീ തോല്‍ക്കേണ്ടത്
ഞങ്ങളുടെ രണ്ട് പാര്‍ട്ടിക്കാരുടെയും ആവശ്യമായിരുന്നു.
ആ പണി പഞ്ചായത്ത് തെരഞ്ഞെടുപ്പ്
തൊട്ടേ ആരംഭിച്ചു,
വടക്കാഞ്ചേരി നഗരസഭ,
അടാട്ട് പഞ്ചായത്ത്,
തെക്കുംകര പഞ്ചായത്ത്,
തോളൂര്‍ പഞ്ചായത്ത്,
കോലഴി പഞ്ചായത്ത് എന്നിവിടങ്ങളില്‍
തെരഞ്ഞെടുപ്പിന് മുന്‍പേ സഖ്യമുണ്ടാക്കി,
അത് വിജയിച്ചു,
പിന്നെ നിയമസഭയിലും,
അതിന്റെ ചുമതല എം കെ കണ്ണനെ
ഏല്‍പ്പിച്ചു അങ്ങനെ എല്ലാം ഭംഗിയാക്കി,
നീ തോറ്റാല്‍ പിന്നെ ലൈഫ് കേസ്
ജനം വിശ്വസിക്കില്ല, പിന്നെ സിബിഐ അത് ഞങ്ങളുടെ പാര്‍ട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നല്‍കി”
ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ വന്ന
ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്.
ഒരു കാര്യം ഞാന്‍ നിയമസഭ
തെരഞ്ഞെടുപ്പില്‍ തോറ്റുകാണും
പക്ഷേ അഴിമതിക്കെതിരായ
പോരാട്ടത്തില്‍ നിങ്ങള്‍ക്കാര്‍ക്കും
എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല.?
ഇപ്പോള്‍ ഈ കേസിലുണ്ടായ വെളിപ്പെട്ട
ചില കാര്യങ്ങള്‍ ഞാന്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്.
ബിജെപി, സിപിഎം സര്‍ക്കാരുകള്‍ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടില്‍ അതിനെ മറികടക്കുക എളുപ്പമല്ല.
എന്ത് വിലകൊടുത്തും
അതിനെ മറികടക്കണം.
അത് ജീവന്‍ നല്‍കിയാണെങ്കിലും
മറികടക്കും.
ഒരുനാള്‍ സത്യം ജയിക്കും.?

© 2024 Live Kerala News. All Rights Reserved.