കോവിഡ് വ്യാപിച്ചതോടെ ലോക ജനത മാസ്‌ക് ധരിക്കാന്‍ തുടങ്ങി.മാസ്‌ക് ധരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. വായും മൂക്കും മൂടുന്ന മാസ്‌കിന് പകരം ഇപ്പോള്‍ മൂക്ക് മാത്രം മറയ്ക്കുന്ന മാസ്‌ക് വന്നിരിക്കുന്നു.പുതിയ രൂപത്തിലുള്ള മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത് ദക്ഷിണ കൊറിയയിലെ കമ്പനി. കോസ്‌ക് എന്നാണ് പുതിയ മാസ്‌കിന്റെ പേര്. മൂക്ക് എന്നര്‍ത്ഥം വരുന്ന കോ എന്ന കൊറിയന്‍ വാക്കും മാസ്‌ക് എന്ന വാക്കും കൂട്ടിച്ചേര്‍ത്താണ് കോസ്‌ക് പേര് നല്‍കിയത്. രണ്ട് ഭാഗമായാണ് ഈ മാസ്‌ക് ലഭിക്കുക. താഴത്തെ ഭാഗം ഊരി മാറ്റി ഭക്ഷണവും മറ്റും കഴിക്കാം. ഇതിനായി മൂക്ക് മൂടിയിരിക്കുന്ന മാസ്‌കിന്റെ ഭാഗം മാറ്റുകയും വേണ്ട. ആത്മാന്‍ എന്ന കൊറിയന്‍ കമ്പനിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ കോസ്‌കിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.എന്നാല്‍ ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടന്‍ കണ്ടുപിടുത്തമാണ് ഇതെന്നാണ് ചിലരുടെ വിമര്‍ശനം.ദക്ഷിണ കൊറിയയില്‍ ഇതിനകം കോസ്‌ക് വിപണിയിലിറങ്ങിക്കഴിഞ്ഞു.