മറ്റൊരു സില്‍വര്‍ലൈന്‍ അപാരത;ഡിപിആര്‍ തയാറാക്കിയ സ്ഥാപനത്തിന് സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപ; പരിഹാസവുമായി കെ.എസ്. ശബരിനാഥന്‍.

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കിയ സ്ഥാപനത്തിന് സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപയെന്ന് പരിഹാസവുമായി മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്‍.

ശബരിനാഥിന്റെ കൂറിപ്പ്

മറ്റൊരു സില്‍വര്‍ലൈന്‍ അപാരത
—-
Google Maps ഉപയോഗിച്ച്, 4G യുടെയും ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വീട്ടിലിരുന്ന് തയ്യാറാക്കിയ അപൂര്‍ണമായ, സാങ്കേതികത്തികവ് ഇല്ല എന്ന് കേന്ദ്രം പറഞ്ഞ DPR ന് കേരള സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപയാണ് …
അടിമുടി അഴിമതിക്കാലം ആരംഭിച്ചു ഗയ്സ് .. ഇനി സ്ഥലമേറ്റെടുപ്പ്, സര്‍വ്വേക്കല്ല്, മഞ്ഞ പെയിന്റ്, മെഷിനറി, റോളിങ് സ്റ്റോക്ക്, കോച്ച്, ജപ്പാന്‍ സഹായം, നിയമനങ്ങള്‍ എന്തൊക്ക ചെയ്യാനുണ്ട് !

© 2024 Live Kerala News. All Rights Reserved.