ചിയാന്‍ വിക്രവും ധ്രുവും ഒന്നിക്കുന്നു; മഹാന്‍ ടീസര്‍ പുറത്ത്

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ‘മാഹാന്‍’ ട്രെയ്ലര്‍ പുറത്ത്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടുന്നത്. വിക്രത്തിന്റെ ഭാര്യയായി സിമ്രാനും എത്തുന്നു.ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പ്രഖ്യാപന സമയം മുതലേ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്.ട്രെയ്ലര്‍ പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് വിക്രം ആരാധകര്‍. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍.ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെവെന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്.ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.