ഞായറാഴ്ച കര്‍ശന നിയന്ത്രണം; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി ആറ് ഞായറാഴ്ച നടത്തുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി,തൃശൂര്‍,കോഴിക്കോട്,എന്നിവിടങ്ങളിലാണ് കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ ടയര്‍ -3 പരീക്ഷ നടക്കുന്നത്.

© 2023 Live Kerala News. All Rights Reserved.