കര്‍ണാടകയിലെ സ്റ്റേറ്റ് സിലബസിലെ പുസ്തകത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്മാന്‍ ചിത്രം . ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് പുസ്തകത്തില്‍ കൊടുത്തത്്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.കുഞ്ചാക്കോ ബോബനും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘അങ്ങനെ കര്‍ണാടകയില്‍ ഗവണ്‍മെന്റ് ജോലിയും സെറ്റായി. പണ്ട് ലെറ്റര്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.