വടകര സഹകരണ ആശുപത്രിയുടെ ചര്‍മ്മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍; സോഷ്യല്‍മീഡിയില്‍ പ്രതിഷേധം;വിവാദമായതോടെ എടുത്തു മാറ്റി

കോഴിക്കോട്:വടകര സഹകരണ ആശുപത്രി നല്‍കിയ ചര്‍മ്മ രോഗ നിവാരണ പരസ്യം വിവാദത്തില്‍. അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തില്‍ നല്‍കിയതാണ് വിവാദമായത്.ആശുപത്രിയുടെ മുന്നില്‍ വച്ച കട്ടൗട്ട് ബോര്‍ഡിലാണ് ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്‍ പ്രത്യക്ഷപ്പെട്ടത്‌.ആശുപത്രിയുടെ ഈ നടപടിക്കെതിരെ നിരവധി പേര്‍ സോഷ്യല്‍മീഡിയില്‍ പ്രതിഷേധം അറിയിച്ചു.കേരളത്തിലെ മഹത്തായ സഹകരണ മേഖലയ്ക്ക് തന്നെ അപമാനമായിരിക്കുകയാണ് വടകര സഹകരണ ആശുപത്രി നടപടിയെന്ന് അഭിപ്രായം.
സംഭവം വിവാദമായപ്പോള്‍ ആശുപത്രി തന്നെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്.പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്‌നങ്ങള്‍ മാറാനും വച്ചിട്ടുണ്ട്‌നെകില്‍ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എഴുത്തുകാരി ശ്രീ പാര്‍വതി.

© 2025 Live Kerala News. All Rights Reserved.