കോഴിക്കോട്ടെ ഡി.എം.ആര്‍.സി ഓഫീസ് പൂട്ടുന്നു; കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കി

 

കോഴിക്കോട്ട്: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) കോഴിക്കോട്ടെ ഓഫീസ് പൂട്ടാനൊരുങ്ങുന്നു. സപ്തംബര്‍ 30 നകം ഓഫീസ് ഒഴിയുമെന്നുകാട്ടി ഡി.എം.ആര്‍.സി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കി. ലൈറ്റ് മെട്രോ അല്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് കോഴിക്കോട്ട് ഡി.എം.ആര്‍.സി ഓഫീസ് തുറന്നത്. വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്ന സാഹചര്യത്തില്‍ പദ്ധതികളില്‍ കാര്യമായ പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.