‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’; ദിലീപിന് മറുപടിയുമായി നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരേയും തനിക്കെതിരേയും കേസെടുത്തതില്‍ ട്വിറ്ററിലൂടെ ദിലീപിന് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാര്‍.
റിപ്പോര്‍ട്ടര്‍ ടി.വിക്കും തനിക്കുമെതിരെ പൊലീസ് കേസെടുത്തെന്ന റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന തലക്കെട്ടോടെയാണ് നികേഷ് കുമാര്‍ പങ്കുവെച്ചത്. തനിക്കെതിരെ എത്ര കേസുകള്‍ വന്നാലും അതിജീവിതക്കൊപ്പമായിരിക്കും താനെന്ന് വ്യക്തമാക്കുകയാണ് നികേഷ് കുമാര്‍.

228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പൊലീസിലെ സൈബർ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ടിവിക്കും എതിരെയാണ് കേസ്.

© 2024 Live Kerala News. All Rights Reserved.