കോഴിക്കോട്: സി.പി.ഐ.എം ചാനലായ കൈരളി ന്യൂസില്‍ വന്ന വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് വാര്‍ത്തക്കെതിരെയാണ് പി.കെ ഫിറോസ് രംഗത്തെത്തിയത്.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അള്ളാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം
തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം
ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്രസയില്‍ കൊണ്ടിട്ടതിന് ശേഷം
സി.പി.എമ്മിന്റെ അടുത്ത നാടകം.
‘പി.കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതു’.
ഉളുപ്പുണ്ടോ സി.പി.എമ്മേ