ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്‌മണര്‍ തന്നെ വേണമെന്ന് ദേവസ്വം ബോര്‍ഡ്;സര്‍ക്കുലറിന് വിമര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും, സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിലൂടെ അറിയിച്ചു. 2022 ലെ ഉത്സവത്തിന് മുന്നോടിയായി ജനുവരി 17ന് പുറത്ത് വിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

എന്നാല്‍ ഈ സര്‍ക്കുലര്‍ വിവാദമായിരിക്കുകയാണ്. ജാതി വിവേചനം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്.
13 നിബന്ധനകളില്‍ ഏഴാമത്തെയാണ് ബ്രാഹ്‌മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.

© 2024 Live Kerala News. All Rights Reserved.