കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ചേന്നാട്ട് സ്വദേശിനി ലഫ്സിന സുബൈര്‍(28) ആണ് മരണപ്പെട്ടത്. വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകളാണ്. ബുധനാഴ്ച്ച രാത്രിയോടെ ഐന്‍ ഖാലിദിലെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് ലഫ്സിനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കുളിമുറിയില്‍ ഉപയോഗിക്കുന്ന വാട്ടര്‍ ഹീറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്സിന ഏറെ നേരം കഴിഞ്ഞിട്ടും കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതോടെ അന്വേഷിച്ചപ്പോള്‍ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍.