കാശി ക്ഷേത്രവും പശുവും ഉത്തര്‍പ്രദേശില്‍; ഹനുമാനും ക്ഷേത്ര ഗോപുരവും കര്‍ണാടക; ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ കേന്ദ്രം വെട്ടിമാറ്റിയെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തിലും ഇന്ത്യയുടെ സൈനിക ശക്തിയും കരുത്തും തെളിച്ച് കൊണ്ട് രാജ്യം എഴുപത്തിമൂന്നാം റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു.എന്നാല്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം വെട്ടിമാറ്റി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു.ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിന്റെയും, ഡി.എം.കെ നേതൃത്വം നല്‍കുന്ന തമിഴ്നാടിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിന്റെയുമടക്കം റിപബ്ലിക് ദിന ടാബ്ലോകള്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ടാബ്ലോകള്‍ക്ക് നിലവാരം പോരാ എന്ന വാദമാണ്് കേന്ദ്രം കേരളത്തിന്റെയും തമിഴ്നാടിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ക്ക് അനുമതി നിഷേധിച്ചത്.ഹിന്ദുത്വ ആശയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു പല സംസ്ഥാനങ്ങളുടെയും ടാബ്ലോ.കാശി ക്ഷേത്രവും പശുവുമായിരുന്നു ഉത്തര്‍പ്രദേശിന്റെ ടാബ്ലോ. ഹിന്ദു ദൈവമായ ഹനുമാനും ക്ഷേത്ര ഗോപുരവുമാണ് കര്‍ണാടകയുടെ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയത്.ഇവയ്ക്ക് പുറമെ മറ്റ് ക്ഷേത്രങ്ങളും സന്യാസിമാരും കാവി പുതപ്പിച്ച രൂപങ്ങളും മറ്റ് പല സംസ്ഥാനങ്ങളുടെ ടാബ്ലോയിലും ഉണ്ടായിരുന്നു.ഹേംകുണ്ഡ് സാഹേബ് ഗുരുദ്വാരയുടെ രൂപമായിരുന്നു ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിന്റെ ടാബ്ലോയുടെ വിഷയം.ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയായിരുന്നു ഹരിയാനയുടെ ടാബ്ലോയുടെ വിഷയം. ഗോവ തങ്ങളുടെ പരമ്പരാഗത രീതികള്‍ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ജാലിയന്‍ വാലാബാഗും ഉദ്ദം സിംഗുമായിരുന്നു പഞ്ചാബിന്റെ ടാബ്ലോയുടെ വിഷയം.പല സംസ്ഥാനങ്ങളുടെ ടാബ്ലോകളും ഹിന്ദുത്വ അജണ്ട വ്യക്തമാക്കിയപ്പോള്‍, ഒഴിവാക്കിയ സംസ്ഥാനങ്ങളുടെ ടാബ്ലോകളില്‍ ആശയത്തില്‍ മികച്ചു നിന്നു എന്ന അഭിപ്രായമാണ് ഉയരുന്നത്.റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ഫ്‌ളോട്ടുകള്‍ സ്ഥാപിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം രേഖപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.