‘നിശ്ചലദൃശ്യം’ കേന്ദ്ര സര്‍ക്കാര്‍ വെട്ടി;ടാബ്ലോ ചെന്നൈയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചു; വേറിട്ട സമരവുമായി തമിഴ്‌നാട്

ചെന്നൈ:എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്താത്ത തമിഴ്‌നാടിന്റെ ടാബ്ലോ ചെന്നൈയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചു.ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്രസമര സേനാനികളുടെ നിശ്ചലദൃശ്യത്തെ തമിഴ്നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും പൊതുജനങ്ങള്‍ക്കായി ടാബ്ലോ പ്രദര്‍ശിപ്പിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സെലക്ഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച മൂന്ന് തിരുത്തലുകളും സംസ്ഥാനം വരുത്തിയെങ്കിലും നാലാം റൗണ്ട് യോഗത്തിലേക്ക് ക്ഷണിക്കുകയോ നിരസിച്ചതിനെക്കുറിച്ച് വ്യക്തത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ നിശ്ചലദൃശ്യം ഇടം പിടിച്ചത്.കേരളത്തിന്റെയും ബംഗാളിന്റെയും ദൃശ്യങ്ങളും കേന്ദ്രം നിരസിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.