73ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം;വിശിഷ്ടാതിഥിയില്ല;കൊവിഡ് കരുതലില്‍ ആഘോഷങ്ങള്‍ ; അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം.ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ റിപ്പബ്ലിക് ദിന പരേഡ്.ഇത്തവണ വിശിഷ്ടാതിഥിയില്ല. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്.24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതി. 25 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും.75 വിമാനങ്ങളുടെ ഫൈ്‌ള പാസ്റ്റു നടക്കും. തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരങ്ങള്‍ നടത്തി തിരഞ്ഞെടുത്ത 480 -ല്‍ പരം നര്‍ത്തകീ നര്‍ത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമന്‍ സ്‌ക്രോളുകള്‍ അണിനിരക്കുന്ന ‘കലാ കുംഭ്’, എഴുപത്തഞ്ചു വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷന്‍ മാപ്പിംഗ്, സ്‌കൂള്‍ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീര്‍ ഗാഥ’ പരിപാടി. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങള്‍ എല്ലാം തന്നെ നടക്കുക.

© 2024 Live Kerala News. All Rights Reserved.