മാധ്യമപ്രവര്‍ത്തകനെ ബൈഡന്‍ പരസ്യമായി തെറിവിളിച്ചു; വീഡിയെ വൈറല്‍

വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ പരസ്യമായ തെറി വിളിച്ചു.യുഎസിലെ പണപ്പെരുപ്പത്തെപ്പറ്റി ചോദിച്ച ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറാണ് പ്രസിഡന്റിന്റെ തെറി കേട്ടത്. ചോദ്യത്തിന്റെ ഉത്തരത്തിനു മൈക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാതെ പ്രസിഡന്റ് നടത്തിയ പരാമര്‍ശം വീഡിയോയില്‍ പതിയുകയായിരുന്നു.ചോദ്യത്തിന്റെ ഉത്തരത്തിനു പിന്നലെ താഴ്ന്ന സ്വരത്തില്‍ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്’എന്നു ബൈഡന്‍ പറയുന്നത് വാര്‍ത്താ ചാനലുകള്‍ പുറത്തു വിട്ട വീഡിയോയില്‍ കേള്‍ക്കാം.വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം.പണപ്പെരുപ്പം ഉയരുന്നത് രാഷ്ട്രീയമായ പ്രതിസന്ധിയാകുമെന്നു കരുതുന്നുണ്ടോ?’ എന്നായിരുന്നു ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യം. വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഹാളിനു വെളിയിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു ചോദ്യം. എന്നാല്‍ പണപ്പെരുപ്പം വലിയ നേട്ടമാണെന്നായിരുന്നു പരിഹാസരൂപേണ ബൈഡന്റെ മറുപടി. ‘അല്ല, അതു വലിയ നേട്ടമാണ്. കൂടുതല്‍ പണപ്പെരുപ്പമുണ്ടാകട്ടെ. സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്’ ബൈഡന്‍ പറഞ്ഞു.അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലൗറെന്‍ ബൊബേര്‍ട് ആണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.അതേസമയം, സംഭവം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ബൈഡന്‍ തന്നെ വിളിച്ചെന്നും വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞെന്നും ഡൂസി അറിയിച്ചു. ബൈഡന്‍ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞോ എന്ന ചോദ്യത്തിന് അദ്ദേഹം രംഗം ശമിപ്പിച്ചു എന്നും അത് താന്‍ സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു ഡൂസിയുടെ മറുപടി.

© 2023 Live Kerala News. All Rights Reserved.