തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം;’സി’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി;ബി കാറ്റഗറിയില്‍ 8 ജില്ലകള്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജില്ലയെ കൊവിഡ് ‘സി’ കാറ്റഗറിയില്‍ ഉള്‍പെടുത്തി. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇന്ന് ചേര്‍ന്ന കൊവഡ് അവലോകന യോഗത്തിലാണ് തീരുമാനം. സാമൂഹിക, സാമുദായിക,രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കി.മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ പാടുള്ളു. തിയേറ്ററുകള്‍ ജിമ്മുകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകള്‍ ഓഫ് ലൈനായി നടക്കുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. സ്‌കൂളുകളില്‍ 40% ഇല്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ഉണ്ടായാല്‍ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ക്ക് മാത്രമേ ഓഫ് ലൈന്‍ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം , തൃശ്ശൂര്‍ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്.

© 2024 Live Kerala News. All Rights Reserved.