പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തില്‍?ഫാത്തിമ തഹ്ലിയ ചോദിക്കുന്നു

കോഴിക്കോട്: മുസ്ലിമായതിന്റെ പേരില്‍ തനിക്കും മാതാവിനും കേരളാ പൊലീസ് നിന്ന് ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.യുവാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊടിയേരി ബാലകൃഷ്ണനാണ് കേരള പോലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്ന് അക്കമിട്ട് പറയാന്‍ പറ്റുന്ന അത്രയും സംഭവങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തില്‍?

© 2024 Live Kerala News. All Rights Reserved.