ന്യൂസിലന്‍ഡില്‍ കടുത്ത നിയന്ത്രണം; സ്വന്തം വിവാഹം മാറ്റി വെച്ച് പ്രധാനമന്ത്രി

വെല്ലിങ്ടണ്‍:കോവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. കോവിഡ് കാലത്ത് തന്റെ വിവാഹം മാറ്റിവെച്ച് മാതൃകയായിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേണ്‍. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ജസീന്ത ആര്‍ദേണ്‍ തന്റെ വിവാഹച്ചടങ്ങുകള്‍ മാറ്റിവെച്ചത്.രാജ്യത്ത് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഞായറാഴ്ചയാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാര്‍ക്ക് ഗേയ്‌ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ നീട്ടിയത്. അടുത്ത മാസം അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇനിമുതല്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയെന്നും ജസീന്ത ആര്‍ദേണ്‍ പറഞ്ഞു. പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിച്ചിരിക്കുന്നത് നിര്‍ബന്ധമാക്കി ജസീന്ത ആര്‍ദേണ്‍.

© 2024 Live Kerala News. All Rights Reserved.