തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സേവനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളു.സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും ലഭിക്കുക. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം.രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തനസമയം. റെസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്‌സല്‍, ഹോം ഡെലിവറി മാത്രം. ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിന്‍ എടുക്കേണ്ടവര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം.മെഡിക്കല്‍ ഷോപ്പുകള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. ടോള്‍ ബൂത്തുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.മെഡിക്കല്‍ ഷോപ്പുകള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം.റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവള യാത്രക്കാര്‍ക്കും അനുമതി ഉണ്ട്. അത്യാവശ്യ യാത്രകള്‍ക്ക് പുറത്തിറങ്ങുന്നവര്‍ മതിയായ രേഖ കരുതണം. അനാവശ്യ യാത്രകള്‍ തടയാന്‍ നിരത്തുകളില്‍ കര്‍ശന പൊലീസ് പരിശോധനയുണ്ട്. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. നീണ്ട നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ഞായറാഴ്ച്ച നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.