പനജി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്ര ഭാഗി നില്‍ക്കെ ഗോവയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടേയ്ക്കും.പര്‍സേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു.ഇതാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് കരുതുന്നു. മാന്‍ഡറിമ്മില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ നീക്കങ്ങളുടെ ഭാഗമായി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അനുഭാവികളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോവയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.പട്ടിക പ്രകാരം നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വിലിമിലും ഉപമുഖ്യമന്ത്രി മനോഹര്‍ അജ്ഗാവ്ങ്കര്‍ മഡ്ഗാവിലും മത്സരിക്കും. നിലവിലെ പട്ടികയിലെ മന്ത്രിമാരില്‍ 2 പേര്‍ ഒഴികെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്.