ബിഎസ്എന്‍എലിനെ മറികടന്ന് ജിയോ.ഇന്ത്യയിലെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ആധിപത്യം അവസാനിപ്പിച്ച് അംബാനിയുടെ റിലയന്‍സ് ജിയോ. വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എലിനെ പിന്തള്ളി ഏറ്റവും വലിയ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവന ദാതാവായി ജിയോ മാറി.20 വര്‍ഷംബിഎസ്എന്‍എലായിരുന്നു രാജ്യത്തെ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് വമ്പന്‍. ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 43 ലക്ഷം പേര്‍ക്കാണ് ജിയോ ഫിക്സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലിത് 41 ലക്ഷമായിരുന്നു. ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം ആളുകളെയാണ് ജിയോ അധികമായി ചേര്‍ത്തത്.അതേസമയം, ബിഎസ്എന്‍എലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ ഗണ്യമായി കുറഞ്ഞു. ഒക്ടോബറില്‍ 47 ലക്ഷം വരിക്കാരുണ്ടായിരുന്നിടത്ത് നവംബറില്‍ അത് 42 ലക്ഷമായി കുറഞ്ഞു. മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം നവംബറിലെ കണക്കനുസരിച്ച് 40 ലക്ഷമാണ്.2019 സെപ്റ്റംബറിലാണ് ജിയോ ഫൈബര്‍ എന്ന പേരില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം ജിയോ തുടങ്ങിയത്.