കേരള പൊലീസില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും;പദ്ധതിയുടെ പേര് ‘സ്ത്രീ കര്‍മ്മസേന’; ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: കേരള പൊലീസ് സേനയുടെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും എത്തുന്നു. സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ തുടങ്ങുന്ന പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളെ പൊലീസ് സേനയുടെ ഭാഗമാക്കുകയാണ് ചെയ്യുക.ഇവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനില്‍ കാന്താണ്.കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശപ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്തീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍, അടിത്തട്ടില്‍ നിന്ന് വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നാണ് പദ്ധതിയിലൂടെ കണക്കുകൂട്ടുന്നത്.നേരത്തെ നിര്‍ഭയ എന്ന പദ്ധതിയും കേരള പൊലീസ് ഇത്തരത്തില്‍ നടപ്പാക്കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.