മാസ്‌ക് ധരിക്കേണ്ടതില്ല; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട;കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വര്‍ക് ഫ്രം ഹോം രീതികളും ഒഴിവാക്കും.അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വൈറസ് വ്യാപനം അതിന്റെ പരമാവധിയിലെത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.