സിഡ്‌നി:ഇന്ത്യന്‍ ടെന്നിസ് താരമായ സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.2022 ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷമാണ് താന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ പുറത്ത് വിടുന്നത്.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇനി മിക്‌സഡ് ഡബിള്‍സില്‍ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ ഇഎസ്പിഎന്നിനോട് സ്ഥിരീകരിച്ചു.പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് ഭര്‍ത്താവ്.2016ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. ഖേല്‍രത്‌നയും, അര്‍ജുന അവാര്‍ഡും നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.