കോഴിക്കോട്: മുസ്ലിം ലീഗിന് ബി.ജെ.പിയുടെ വോട്ടും ആവശ്യമാണെന്ന് ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ശബ്ദസന്ദേശം പുറത്ത്. കൈരളി ന്യൂസ് ആണ് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.തെരഞ്ഞടുപ്പ് സമയത്തെ സംഭാഷമാണ് ഇപ്പോള്‍ കൈരളി പുറത്ത് വിട്ടിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ലീഗിന് വേണമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.ബി.ജെ.പിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍, ആ ബി.ജെ.പിക്കാരനെ ഞാന്‍ പോയിക്കാണാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കണം,” ഓഡിയോയില്‍ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ പ്രചാരണ കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലീഗിന്റെ ഒരു പ്രാദേശിക നേതാവുമായി പി.എം.എ സലാം ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്നമല്ല. നമുക്ക് വോട്ട് വേണം.ഇതായിരുന്നു സലാമിന്റെ ഫോണ്‍ സംഭാഷണം.