അഖിലേഷ് യാദവ് മത്സരിച്ചേക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി തലവനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിച്ചേക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഡില്‍നിന്നു അഖിലേഷ് മത്സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. അഖിലേഷുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍നിന്നു മത്സരിക്കുന്ന കാര്യത്തില്‍ വിവരം ലഭിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.
സീറ്റിന്റെ കാര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിവരമുണ്ട്. അഖിലേഷ് ലക്‌നൗവില്‍നിന്നോ, അതുമല്ലെങ്കില്‍ ഒന്നിലേറെ സീറ്റുകളിലോ മത്സരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അസംഗഡില്‍നിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ് യാദവ്.സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മത്സരിക്കുന്നതില്‍നിന്നും വിട്ടു നില്‍ക്കുകയാണെന്ന് അഖിലേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് അറിയിച്ചതോടെ അഖിലേഷ് യാദവിനു മേലും സമ്മര്‍ദം ശക്തമായിരുന്നു. ഗോരഖ്പുര്‍ (അര്‍ബന്‍) മണ്ഡലത്തില്‍ നിന്നാണു യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്.2012 ല്‍ സമാജ്‌വാദി പാര്‍ട്ടി യുപിയില്‍ മികച്ച വിജയം നേടിയപ്പോഴാണ് അഖിലേഷ് യാദവ് .അതിനിടെ മുലായം സിങ് യാദവിന്റെ ഇളയ മകന്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന് യുപിയിലെ മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.