ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി ബിജെപിയുടെ നീക്കം. മുന്‍ മുഖ്യമന്ത്രി മുലായംസിങിന്റെ ഇളയ മകന്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജെപിയില്‍ ചേരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു അപര്‍ണ യാദവ്. ഇന്ന് രാവിലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്ന് ഹരിയാന ബിജെപി ഇന്‍ചാര്‍ജ് അരുണ്‍ യാദവ് ട്വീറ്റ് ചെയ്തു.ബിജെപിയില്‍ ചേര്‍ന്നാല്‍ അപര്‍ണ ലക്നൗ കന്റോണ്‍മെന്റില്‍ മത്സരിച്ചേക്കും. 2017ല്‍ സമാജ് വാദി സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നു തന്നെയായിരുന്നു അപര്‍ണ യാദവ് മത്സരിച്ചത്. പക്ഷെ അന്ന് ബിജെപി സ്ഥാനാര്‍ത്ഥി റിത ബഗുന ജോഷിയോട് പരജായപ്പെടുകയായിരുന്നു. മുലയം സിംഗിന്റെ ഇളയമകന്‍ പ്രതികിന്റെ ഭാര്യയാണ് അപര്‍ണ യാദവ്.ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് അപര്‍ണയുടെ നിര്‍ണായക നീക്കം.ഇത് എസ്പിയുടെ അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.