കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു.12 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്.കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറി ഏജ്ന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.ബമ്പര്‍ വിജയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് കോട്ടയത്തെ ലോട്ടറി ഏജന്റുമാരും വില്‍പനക്കാരും. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്