മമ്മൂട്ടിക്ക് കൊവിഡ്;സിബിഐ 5′ ചിത്രീകരണം നിര്‍ത്തിവച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇന്നലെ രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം. മമ്മൂട്ടി കൊവിഡ് പോസിറ്റീവ് ആയതോടെ ‘സിബിഐ 5’ന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത് ഡിസംബര്‍ രണ്ടാംവാരമാണ്.

© 2025 Live Kerala News. All Rights Reserved.