തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും ; മത ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാക്കി കേരളം

ചെന്നൈ:രാജ്യത്ത്് കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചു. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊതുഗതാതഗതം ഉണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആളുകള്‍ക്ക് പങ്കെടുക്കാം. 100 പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.കഴിഞ്ഞ ആഴ്ചമുതലാണ് തമിഴ്നാട്ടില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവ ഭാഗികമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം എന്നിവ അടക്കം മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി.ഇന്നലെ 23,989 പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് 23,000 ന് മുകളിലെത്തുന്നത്. 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്നുള്ളവരാണ്.
കേരളത്തിലും കൊവിഡ് വ്യാപനം അതീവ രൂക്ഷമാണ്. പതിനേഴായിരത്തിലധികം കേസുകളായിരുന്നു ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 26 ശതമാനത്തില്‍ അധികരമാണ് പ്രതിദിന ടിപിആര്‍ നിരക്ക്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് ജില്ലാ ഭരണകൂടം. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ഇതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രമായിരിക്കും അനുമതി. ഇതിനിടെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.

© 2024 Live Kerala News. All Rights Reserved.