തൃശൂരിലും സി.പി.ഐ.എം തിരുവാതിര; എല്ലാവരും മാസ്‌ക് ധരിച്ചിരുന്നെന്ന് വിശദീകരണം

തൃശൂര്‍: ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും സിപിഐഎം മെഗാ തിരുവാതിര സംഘടിപ്പിച്ചു. തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോക്കാട് അയ്യപ്പ ക്ഷേത്രത്തിന് അടുത്തായിരുന്നു പരിപാടി. 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിരകളി സംഘടിപ്പിച്ചത്.ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് തിരുവാതിര കളിച്ചത്.തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് തൃശൂരിലും തിരുവാതിര നടത്തിയത്. കോവിഡ് വ്യാപനം അതിരീക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്.അതേ സമയം മാസ്‌ക് ധരിച്ചും കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

© 2024 Live Kerala News. All Rights Reserved.