കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു .നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഞ്ചോളം കംപാര്‍ട്ട്‌മെന്‌റുകള്‍ പാളത്തില്‍ നിന്നും താഴേക്ക് വീണു.12ഓളം കോച്ചുകളെ പാളം തെറ്റല്‍ ബാധിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയിലെ മൊയ്‌നാഗുരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം. പട്‌നയില്‍ നിന്നും വരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.. റെയില്‍വേ ട്രാക്കിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.